Saturday, April 12, 2008

ശൂന്യ പ്രധമം()

മലയാന്മയ്ക്ക് അതിന്റെ സ്വന്തം ഭാഷയും ചരിത്രവും പുരാണവും രുചിയും വേഷവും ജീവിതരീതിയും എല്ലാമെല്ലാമുണ്ട്. പുലബന്ധമില്ലാത്ത സംസ്ക്രുതികളുടെ അധിനിവേശമുണ്ടായിരുന്നില്ല എങ്ങില്‍, മാനവികതയുടെ ഉയര്‍ച്ചയുടെ പടികള്‍ അത് തനിയെ പിന്നിട്ടിരുന്നുവെങ്കില്‍ ഉണ്ടാവുമായിരുന്ന ഒരു 'ഇന്ന് ' നെ പറ്റി സങ്ങല്‍പ്പിച്ചു നോക്കിയിടുണ്ടോ ?
'my foot' അല്ലെ?
ഇന്ന് അല്പം ബോറിംഗ് ആയിരുന്നു വര്‍ക്ക്‌. വിഷ്വല്‍ സ്റ്റുഡിയോ യുടെ കോഡ് എഡിറ്ററില്‍ കൈകളും മനസ് വേറെ എവിടെയോ ആയിരിക്കുകയുമായിരുന്ന ഒരു സമയത്ത് തോന്നി - 'ഇതു മലയാളത്തിലയിരുന്നു എങ്ങില്‍?' അങ്ങിനെ ഒരു പോസ്റ്റ് ഉണ്ടായി... :)
ഇതാ ഒരു 'hellow world' program മലയാളത്തില്‍ ...
തെറ്റുകള്‍ അറിവുള്ളവര്‍ പറഞ്ഞുതരുക...



#include

void main()
{
int a,b;
a=120;
b=30;
try
{
if(a=b)
{
cout << "Uncertainity at macro level";
}
else
{
cout << "Some things are really that simple!";
}
}
catch( e exception)
{
cout << "Beacuse sometimes life's really a piece of cake! :)";
}
getch();
}


================================================
#സമഗ്രഹം <മാനകപ്രവേശനിഷ്ക്രമധാര >

ശൂന്യ പ്രധമം()
{

അഭിന്യം ക ,ഖ;

ക = ൧൨൦ ; //120

ഖ = ൩൦; //30

പ്രയത്നം
{
യദി (ക=ഖ)
{
നിഷ്ക്രമം("അസ്ഥിരതാ തത്വം സ്ഥൂല മാനത്തില്‍. ");
}
അഥ
{
നിഷ്ക്രമം("ചില കാര്യങ്ങല്‍ ഇത്രയും സരളമാണ്");
}
}
അധീനം( ഇ അസ്ഥിരത )
{
നിഷ്ക്രമം("എന്തുകൊണ്ടെന്നാല്‍ ജീവിതം ചിലപ്പോള്‍ ഒരു കേക്കിന്‍ കഷണം തന്നെയാണ് :) ");
}
അക്ഷരം();
}

Friday, April 4, 2008

മഴയത്ത്‌...

ജീവിതം ഒരു മൊബൈല്‍  ഫോണിനുള്ളില്‍  കുടുങ്ങിക്കിടക്കുകയാണ്.
ഫോണിന്റെ മറ്റേ അറ്റത്തു എനിക്കുവേണ്ടി കുടുങ്ങിക്കിടന്നവര്‍ പലരും കേട്ടുപോട്ടിച്ചു സ്വതന്ത്രരായി.എനിക്കും പറന്നുപോകണം. ദൂരേക്ക്‌. വളരെ ദൂരേക്ക്‌. മോനിട്ടറിനുള്ളിലേക്ക് ചാടിയിറങ്ങി ഇന്റെര്‍നെറ്റിലൂടെ ഒഴുകി ദൂരെ ആമസോണ്‍ വനത്തില്‍ ആദിവാസികള്‍ കാട്ടുവള്ളി കെട്ടിയുണ്ടാക്കിയ വള്ളത്തില്‍ ആകാശം നോക്കി കിടന്നു എങ്ങോട്ടെന്നറിയാതെ ഒഴുകി നീങ്ങാന്‍ കഴിഞെങ്ങില്‍...

കസേരയില്‍ പിറകിലേക്ക്‌ ചാരി കണ്ണുകളടച്ചു...
ചിന്തകള്‍ കാടുകയറും മുമ്പ് സഹപ്രവര്‍ത്തകന്‍ ചായ കഴിക്കാന്‍ ക്ഷണിച്ചു. നന്നായി.

പുറത്ത് മഴപെയ്യുകയാണ്. കഫെറ്റെറിയയിലെ പ്ലാസ്മ സ്ക്രീനില്‍ പതിവില്ലാതെ  വാര്‍ത്താചാനല്‍. ഡല്‍ഹിയില്‍ മഴ.
മഴ എന്നെ പുറത്തേക്ക് വിളിക്കുന്നുണ്ട്. ലിഫ്റ്റ് ഉപേക്ഷിച്ചു സ്ടയര്‍കേസിലൂടെ മുകളിലേക്ക് നടന്നു. ഇടെക്കെവിടെയോ ആരോ ഹായ് പറഞ്ഞോ? ശബ്ദം കാതുകളില്‍ എത്താന്‍ താമസിക്കുന്നു. അതോ ഞാന്‍ അതിലുമുറക്കെ ചിന്തിക്കുകയാണോ?

ടെറസിലെ മങ്ങിയ വെളിച്ചത്തില്‍ മഴയെ നന്നായി കാണാനാവുന്നില്ല. പക്ഷെ അതിന്റെ സംഗീതം കേള്‍ക്കാം. സുഗന്ധമാസ്വദിക്കാം.

 ഞാന്‍ മഴയുടെ ഭാഗമായി, മഴയോടൊപ്പം പെയ്തു. ഉള്ളിലെ കാര്‍മേഘങ്ങള്‍ കണ്ണിലൂടെ ആകാശമേഘങ്ങള്‍ക്ക് കൈകോര്‍ത്തു.

മഴത്തുള്ളികളോടൊപ്പം ഒരു നനഞ്ഞ അപ്പൂപ്പന്‍താടിപോലെ താഴേക്ക് പറന്നിറങ്ങിയാലോ?....

മഴയുടെ തണുപ്പ് ഇഷ്ടമാവാത്തതുപോലെ മൊബൈല്‍ഫോണ്‍ വിറച്ചുകൊണ്ട് കുലുക്കിവിളിച്ചു.
"Hey! am online! wer u?"
"I'm in the rain." ഞാന്‍ പറഞ്ഞു.