Sunday, March 1, 2009

യാത്ര

സമയം പുലര്‍ച്ചെ മൂന്ന് മണി.
സെര്‍വര്‍ റൂം ഒരു ആശുപത്രി യുടെ ഇടനാഴിപോലെ എനിക്കുതോന്നി. റാക്കുകള്‍ക്ക് അടുത്തെത്തുമ്പോള്‍ മാത്രം ചെറിയ ഒരു ഇരമ്പം കേള്ക്കാം. മോണിറ്ററില്‍ ചെറിയ ഒരു മെസ്സേജ്മാത്രം - preparing shutting down...

സുസന്നക്ക് computers ഒരിക്കലും ഇഷ്ടമായിരുന്നില്ല. ഒരുപക്ഷെ അവള്ക്ക് ഒരിക്കലും അതിന്റെ മാനുഷിക വശത്തെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.

അല്പനേരത്തെ ഏകാന്തതക്കുവേണ്ടി മാത്രമാണ് ഞാന്‍ ഇവിടെക്കുവന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാവേണ്ടതുതന്നെയായിരുന്നു എന്ന് എനിക്ക് തോന്നി.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം OC-IND-7 ഷട്ട് ഡൌണ്‍ ചെയ്യുന്നു. വളരെ നീണ്ട കാലത്തെ സേവനത്തിനുശേഷം വിശ്രമം...
മോനിട്ടരിലെക്കുനോക്കി - shutting down...

പുറത്തു പുതിയ റാക്ക് തയ്യാറാക്കുന്നതിന്റെ ശബ്ദം..

എനിക്ക് കൈയ്യുയര്‍ത്തി മോനിട്ടറെ തോടാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരു നിമിഷം. നനുത്ത നിശ്വാസം പോലെ ഒരു ശബ്ദം..
മോണിറ്റര്‍ സെര്‍വര്‍ റൂമിന്റെ ഇരുണ്ട കോണിന്റെ ഭാഗമായി.
ഒരു തവണകൂടി കറങ്ങി ഫാന്‍ നിശബ്ദമായി.

വാതിലിനു പുറത്തുനിന്നും സഹപ്രവര്‍ത്തകന്റെ ശബ്ദം "coffee?"

തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ഒരുവര്‍ഷം മുന്പ് ഇതേ സമയം ആശുപത്രിയുടെ ഇരുണ്ട ഇടനാഴിയില്‍ പെട്ടെന്ന് തനിച്ചാക്കപ്പെട്ടപ്പോള്‍ തോന്നിയ ശൂന്യത വീണ്ടും ഒരു നിമിഷത്തേക്ക്..

പുലര്‍ച്ചെ പള്ളിയില്‍ പോകണം. മോളുമായി. അവള്‍ ഉറങ്ങിയിട്ടുണ്ടാവുമോ?
*server name is not real.