ജീവിതം ഒരു മൊബൈല്‍ ഫോണിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഫോണിന്റെ മറ്റേ അറ്റത്തു എനിക്കുവേണ്ടി കുടുങ്ങിക്കിടന്നവര്‍ പലരും കേട്ടുപോട്ടിച്ചു സ്വതന്ത്രരായി.എനിക്കും പറന്നുപോകണം. ദൂരേക്ക്. വളരെ ദൂരേക്ക്. മോനിട്ടറിനുള്ളിലേക്ക് ചാടിയിറങ്ങി ഇന്റെര്‍നെറ്റിലൂടെ ഒഴുകി ദൂരെ ആമസോണ്‍ വനത്തില്‍ ആദിവാസികള്‍ കാട്ടുവള്ളി കെട്ടിയുണ്ടാക്കിയ വള്ളത്തില്‍ ആകാശം നോക്കി കിടന്നു എങ്ങോട്ടെന്നറിയാതെ ഒഴുകി നീങ്ങാന്‍ കഴിഞെങ്ങില്‍...
കസേരയില്‍ പിറകിലേക്ക് ചാരി കണ്ണുകളടച്ചു...
ചിന്തകള്‍ കാടുകയറും മുമ്പ് സഹപ്രവര്ത്തകന് ചായ കഴിക്കാന്‍ ക്ഷണിച്ചു. നന്നായി.
പുറത്ത് മഴപെയ്യുകയാണ്. കഫെറ്റെറിയയിലെ പ്ലാസ്മ സ്ക്രീനില്‍ പതിവില്ലാതെ വാര്‍ത്താചാനല്‍. ഡല്‍ഹിയില്‍ മഴ.
മഴ എന്നെ പുറത്തേക്ക് വിളിക്കുന്നുണ്ട്. ലിഫ്റ്റ് ഉപേക്ഷിച്ചു സ്ടയര്കേസിലൂടെ മുകളിലേക്ക് നടന്നു. ഇടെക്കെവിടെയോ ആരോ ഹായ് പറഞ്ഞോ? ശബ്ദം കാതുകളില്‍ എത്താന്‍ താമസിക്കുന്നു. അതോ ഞാന്‍ അതിലുമുറക്കെ ചിന്തിക്കുകയാണോ?
ടെറസിലെ മങ്ങിയ വെളിച്ചത്തില്‍ മഴയെ നന്നായി കാണാനാവുന്നില്ല. പക്ഷെ അതിന്റെ സംഗീതം കേള്‍ക്കാം. സുഗന്ധമാസ്വദിക്കാം.
ഞാന്‍ മഴയുടെ ഭാഗമായി, മഴയോടൊപ്പം പെയ്തു. ഉള്ളിലെ കാര്‍മേഘങ്ങള്‍ കണ്ണിലൂടെ ആകാശമേഘങ്ങള്‍ക്ക് കൈകോര്‍ത്തു.
മഴത്തുള്ളികളോടൊപ്പം ഒരു നനഞ്ഞ അപ്പൂപ്പന്താടിപോലെ താഴേക്ക് പറന്നിറങ്ങിയാലോ?....
മഴയുടെ തണുപ്പ് ഇഷ്ടമാവാത്തതുപോലെ മൊബൈല്‍ഫോണ്‍ വിറച്ചുകൊണ്ട് കുലുക്കിവിളിച്ചു.
"Hey! am online! wer u?"
"I'm in the rain." ഞാന്‍ പറഞ്ഞു.
Friday, April 4, 2008
Subscribe to:
Post Comments (Atom)
7 comments:
നല്ല പോസ്റ്റ്. എഴുത്തിന്റെ രീതി വളരെ ഇഷ്ടപ്പെട്ടു.
“ഇടതുകൈ വലതു തോളില്‍ തട്ടി മഴയിലെക്കിറങ്ങാന് പ്രോത്സാഹിപ്പിച്ചു.“-ഈ ഒരു തമാശ ഇതിനിടയില്‍ കുത്തിത്തിരുകേണ്ടിയിരുന്നില്ല.
ശൈലി വളരെ നന്നായിരിക്കുന്നൂ..
അഭിനന്ദനങ്ങള്‍!
നല്ല റ്റെംബ്ലേറ്റ്സ് .ഗുഡ്.
എങ്കില്‍ ദുബായിക്ക് പോന്നോളു ഞാനിവിടെയുണ്ട്
:)
നന്ദി വിനോജേട്ടാ, ആ തമാശ ഒഴി വാക്കാന് കഴിഞ്ഞില്ല. ക്ഷമിക്കു.
നന്ദി സജി,
നന്ദി അനൂപ്, ഒന്നും സീരിയസ് ആയി എടുക്കല്ലേ ... :)
നന്ദി ഹാരിസ്, തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കു , ഞാന്‍ ഒരു newbie ആണ്. :)
JAN ENDA PARAYUKA.DOOO THHAN ENNE MAZHAYTHE KULIPPICHALLOO.KOTHI THIRUNNADINE MUNPE ORU MOBILE PHONUM.I AM WAITING FOR THE NEXT RAIN HERE.ULLILE KARMEKHAKALUM MANATHE MEKHANGALU MAYI KAIKORKAN.:)
"I am in the rain"
നന്നായിട്ടുണ്ട്.
Post a Comment